Categories

ബസുവിന്റെ ആരോഗ്യ നില വീണ്ടും മോശമായി

basuകൊല്‍ക്കൊത്ത: മുതിര്‍ന്ന സി പി ഐ എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസുവിന്റെ ആരോഗ്യ നില വഷളായി. ബസുവിനെ കൊല്‍ക്കൊത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റി.

ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് ഈ മാസം ഒന്നാം തീയതിയാണ് 95കാരനായ ബസുവിനെ കൊല്‍ക്കത്തയിലെ ആംറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് കഠിനമായ ശ്വാസതടസമുണ്ടായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചൊവ്വാഴ്ച രാത്രി ആരോഗ്യനില വീണ്ടും മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.