ന്യൂദല്‍ഹി: ജ്യോതി ബസുവിന്റെ ജീവിതത്തില്‍ നിന്നും ഭാവി തലമുറക്ക് ഏറെ പഠിക്കാനുണ്ടെന്ന് ബി ജെ പി. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സമരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും ബി ജെ പി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഭാരതത്തിന് മാതൃകയായിരുന്ന നേതാവായിരുന്നു ജ്യോതിബസുവെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു. ജനങ്ങളോട് എന്നും വളരെ അധികം സ്‌നേഹം പ്രകടിപ്പിച്ചിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് ശേഷവും ബസുവിനുണ്ടായിരുന്ന ജനപ്രീതി ഇതിന് ഉത്തമ ഉദാഹരണമാണെന്നും സുഷമാസ്വരാജ് പറഞ്ഞു.

Subscribe Us: