ന്യൂഡല്‍­ഹി: ബാ­ഡ്­മിന്റണ്‍ താരം ജ്വാല ഗൂട്ടയു­മാ­യുള്ള പ്ര­ണ­യ വാര്‍­ത്ത മുന്‍ ക്രിക്ക­റ്റ് താ­രവും കോണ്‍­ഗ്ര­സ് എം പി­യുമാ­യ അ­സ്­ഹ­റു­ദ്ദീന്‍. അ­സ്­ഹ­റു­ദ്ദീന്‍, ഭാര്യ സംഗീത ബിജ്‌­ലാനിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയാണെന്നും ബാഡ്മിന്റണ്‍ താരം ജ്വാല ഗൂട്ടയുമാ­യി വി­വാ­ഹത്തി­നൊ­രു­ങ്ങു­ക­യു­മാ­ണെ­ന്നാ­ണ് വാര്‍­ത്ത­കള്‍ വ­ന്നത്.

ബാഡ്മിന്റണ്‍ താരം ജ്വാല ഗൂട്ടയാണ് വിവാഹമോചനത്തിന് കാരണമെന്ന വാര്‍ത്ത അസംബ­ന്ധ­മാണ്. തനിക്കെതി­രെ ചിലര്‍ കൃത്രിമമായ വാര്‍ത്തകള്‍ ചമക്കു­ക­യാണ്. ജ്വാല തന്റെ നല്ല സുഹൃത്താണ്. ഇത്തരം വാര്‍ത്തകള്‍ വന്നതില്‍ തനിക്ക് ദുഖമുണ്ടെന്നും അദ്ദേഹം പ­റഞ്ഞു.

26 കാ­രിയാ­യ ഷ­ട്ടില്‍ ബാ­ഡ്­മിന്റണ്‍ താ­രം ജ്വാ­ല ഗട്ടും ഭര്‍­ത്താ­വ് ചേ­തന്‍ ആ­നന്ദും വേര്‍­പി­രി­ഞ്ഞ് ക­ഴി­യു­ക­യാ­ണ്. അ­തേ­സമ­യം ഹൈ­ദ­രാ­ബാ­ദില്‍ വ­രു­മ്പോള്‍ അ­സ്­ഹ­റു­ദ്ദീന്‍ സ്ഥി­ര­മാ­യി ജ്വാല­യെ സ­ന്ദര്‍­ശി­ക്കാ­റു­ണ്ടെ­ന്നാ­ണ് വാര്‍­ത്ത­കള്‍. ദല്‍­ഹി­യില്‍ ന­ട­ന്ന ഏ­ഷ്യന്‍ ചാ­മ്പ്യന്‍ ഷി­പ്പിലും അ­സ്­ഹര്‍ എ­ത്തി­യി­രു­ന്നു.