എഡിറ്റര്‍
എഡിറ്റര്‍
ബാഡ്മിന്റണ്‍ താരം ജ്വാലഗുട്ട ടോളിവുഡില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നു
എഡിറ്റര്‍
Wednesday 6th February 2013 10:37am

ഗ്രൗണ്ടില്‍ കാണികളെ ഹരം കൊള്ളിച്ച ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം ജ്വാലഗുട്ട തെലുങ്ക് സിനിമയില്‍ ഐറ്റം ഡാന്‍സ്  ചെയ്യുന്നു.  നിതിന്‍ സ്റ്റാറുടെ ‘ഗുണ്ടേജാരി ഗെല്ലന്തായിതേ’  എന്ന ചിത്രത്തിലാണ് ജ്വാലഗുട്ട ഐറ്റം ഡാന്‍സ് കളിക്കുന്നത്.

Ads By Google

അനുരൂപ് റൂബന്‍ സംഗീതം നല്കുന്ന ചിത്രത്തിന്റെ നൃത്ത സംവിധാനം മാസ്റ്റര്‍ ശേഖര്‍ ആണ് നിര്‍വഹിക്കുന്നത്. സംവിധായകന്‍ കെ. വിജയകുമാര്‍. നിത്യാമേനോന്‍ നായികയാവുന്ന ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും എന്നാണ് അറിയാന്‍ കഴിയുന്നത്.

ആരാധകര്‍ക്ക് ആവേശം പകരുന്ന ഐറ്റം ഡാന്‍സ് ഗുട്ട കളിക്കുമ്പോള്‍ വലിയ സാമ്പത്തിക ലാഭമാണ് നിര്‍മ്മാതാക്കളും സംവിധായകരും ലക്ഷ്യമിടുന്നത്. ഇതുവരെ അഞ്ചു കരാറുകളില്‍ ഈ സുന്ദരി ഒപ്പിട്ടു കഴിഞ്ഞു. ഒപ്പിട്ട അഞ്ചു കരാറിലും ഐറ്റം ഡാന്‍സ് എന്നത്‌
ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. മൈതാനത്തില്‍ താരത്തിന്റെ ഗ്ലാമറാണ് തെലുങ്ക് സിനിമാലോകത്തിലേക്ക് ഈ സുന്ദരിയെ എത്തിച്ചത്.

സിനിമ രംഗത്ത് തീരെ പരിചയമല്ലാത്തതിനാല്‍ ഒരാഴ്ചത്തെ പരിശീലനം ഗുട്ടക്ക് നല്‍കിയിരുന്നു. ഹൈദരാബാദിലെ ഫസ്റ്റ്ക്ലാസ് ഹോട്ടലിലാണ് സിനിമയുടെ എല്ലാ ഗാനങ്ങളും ചിത്രീകരിക്കുന്നത്. ഏറെ മികവുറ്റ  ശരീര ഭാഷ അഭിനയം കൂടുതല്‍ എളുപ്പമുള്ളതാക്കിയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് നികിത റെഡ്ഡി പറഞ്ഞു. നീല മേല്‍ വസ്ത്രമണിഞ്ഞ് അരണ്ട വെളിച്ചത്തിലാണ് ഗാനത്തിന്റെ ചിത്രീകരണം.

സിനിമയേക്കാള്‍ ഏറെ എളുപ്പമാണ് ബാഡ്മിന്റണ്‍ കളിക്കാനെന്ന് ജ്വാലഗുട്ട പറഞ്ഞു. ഇതും ഒരു മത്സരമായാണ് കാണുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

നിരവധി ബാഡ്മിന്റണ്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യമാണ് ജ്വാലഗുട്ട.

Advertisement