ഗ്വാങ്ഷു: ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ബാഡ്മിന്റണില്‍ വനിത ഡബിള്‍സ് ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സംഖ്യം വിജയിച്ചു. ഇന്തോനേഷ്യയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
അതേസമയം ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു. പുരുഷന്‍മാരുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ അരവിന്ദ് ഭട്ട് ചൈനീസ്തായ്‌പേയിയുടെ താരത്തോട് തോല്‍ക്കുകയായിരുന്നു. ഡബിള്‍ ഇനത്തിലും ഇന്ത്യന്‍ ടീം ചൈനീസ്തായ്‌പേയ് ടീമിനോട് തോറ്റു.