എഡിറ്റര്‍
എഡിറ്റര്‍
പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് പത്യേക പോലീസ് വേണമെന്നു സുപ്രീംകോടതി
എഡിറ്റര്‍
Friday 18th January 2013 12:00am

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കായി പ്രത്യക പോലീസ് ഉദ്ദ്യോഗസ്ഥരെ നിയമിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

Ads By Google

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കേസുകള്‍ പരിഗണിക്കാന്‍ പരിശീലനം ലഭിച്ച ഉദ്ദ്യോഗസ്ഥരെയാണ് നിയമിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഇവര്‍ യൂനിഫോമില്ലാതെ സാധാരണ വേഷത്തില്‍ ജുവൈനല്‍ഹോമുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2008 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 1.7 ലക്ഷം കുട്ടികളെ കാണാതായെന്ന സന്നദ്ധസംഘടന കൊടുത്ത പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

Advertisement