കാനഡ:മ്യാന്‍മറില്‍ നിരന്തരം വേട്ടയാടപ്പെടുന്ന റോഹിങ്ക്യ മുസ്‌ലിംങ്ങള്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കാന്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്ന് ഓങ് സാങ് സൂക്കിയോട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു.

മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടികളില്‍ താന്‍ ഏറേ അസ്വസ്ഥനാണെന്നും മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നേതാവ് എന്ന് നിലയില്‍ സൂക്കി എത്രയും പെട്ടന്ന് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓങ് സാങ് സൂകി യെ നേരിട്ട് ഫോണില്‍ വിളിച്ചാണ് ജസ്റ്റിന്‍ ട്രൂഡോ തന്റെ ആശങ്ക അറിയിച്ചത്.


Also Read ഗൗരിലങ്കേഷിനെയും കല്‍ബുര്‍ഗിയെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്ക്: ഫോറന്‍സിക് റിപ്പോര്‍ട്ട്


മുമ്പ് റോഹിങ്ക്യ മുസ്‌ലിംങ്ങള്‍ക്ക് വിഷയത്തില്‍ ഓങ് സാങ് സൂക്കി ഇടപെടണമെന്ന് ലണ്ടനില്‍ വെച്ചും ചെക്ക് റിപ്പബ്ലിക്കില്‍ വെച്ചും ദലൈലാമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപടാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അവര്‍ പ്രതികരിച്ചത്.

റോഹിങ്ക്യ മുസ്‌ലിങ്ങളുടെ വിഷയത്തില്‍ ഇതേ വരെ പ്രതികരിക്കാത്ത ഓങ് സാങ് സൂകിയുടെ നിലപാടിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. വരുന്ന മ്യാന്‍മറില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നഷ്ടമാവുമെന്ന ഭയമാണ് സൂചിയെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. മ്യാന്‍മറില്‍ 90 ശതമാനവും ബുദ്ധ മതസ്ഥരാണ്. എന്നാല്‍ എന്നാല്‍ പുറന്തള്ളപ്പെട്ട റോഹിങ്ക്യകള്‍ക്ക് ഇവിടെ വോട്ടവകാശം പോലുമില്ല. ഇത് കൂടാതെ മ്യാന്‍മറില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇസ്ലാമോ ഫോബിയക്ക് സൂചി വിധേയപ്പെട്ടെന്നും വിമര്‍ശനമുണ്ട്.