എഡിറ്റര്‍
എഡിറ്റര്‍
ആവശ്യപ്പെട്ട ഗാനം പാടിയില്ല; ജസ്റ്റിന്‍ ബീബറിന് നേരെ ഷൂവും വെള്ളക്കുപ്പിയും വലിച്ചെറിഞ്ഞ് ആരാധകര്‍
എഡിറ്റര്‍
Wednesday 14th June 2017 11:30am

സ്വീഡന്‍: വലിയ ആരാധക പിന്തുണയുള്ള ഗായകനാണ് ജസ്റ്റിന്‍ ബീബര്‍. കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റിയാണ് ഓരോ സ്ംഗീത പരിപാടിയും ഇദ്ദേഹം അവതരിപ്പിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ടിക്കറ്റ് നല്‍കി ബീബറിന്റെ ഓരോ ഷോയും ഹൗസ് ഫുള്‍ ആയി തന്നെയാണ് സംഘാടകര്‍ നടത്താറും.

എന്നാല്‍ ബീബറിന്റെ മിക്ക പരിപാടിയിലും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം സ്വീഡനില്‍ നടന്ന സംഗീതപരിപാടിക്കിടെ ഒരു ആരാധകന്‍ ബീബറിനു നേരെ ഷൂവും വെള്ളക്കുപ്പിയുമാണ് വലിച്ചെറിഞ്ഞത്. ബീബറിന്റെ ഹിറ്റ് ഗാനമായ ഡെസ്പാസിറ്റോ റീമിക്‌സ് പാടാന്‍വിസമ്മതിച്ചതാണ് ആരാധകനെ ചൊടിപ്പിച്ചത്.

ബീബറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഷൂ പാറിപ്പോയി. ബീബറിന്റെ ഏറ്റവും ശ്രദ്ധേയമായൊരു ഗാനം കൂടിയാണിത്. ഈ പാട്ട് പാടാന്‍ ആവശ്യപ്പെട്ട പ്രേക്ഷകരോട് ചെറിയ നീരസം പ്രകടിപ്പിച്ച് സംസാരിച്ച് നില്‍ക്കുന്നതിനിടയിലാണ് ഷൂ പറന്നെത്തിയത്.

ദയവുചെയ്ത് എനിക്ക് നേരെ ഒന്നും എറിയരുത് എന്നുകൂടി ബീബര്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

അതേസമയം താരം ഈ പാട്ട് പാടാത്തതിനു മറ്റൊരു കാരണം കൂടിയുണ്ടെന്നാണു വിലയിരുത്തല്‍. അടുത്തിടെ നടന്നൊരു സംഗീത പരിപാടിയില്‍ പാട്ടിലെ രസകരമായ സ്പാനിഷ് വരികള്‍ താരം മറന്നു പോയിരുന്നു. സ്റ്റേജില്‍ നിന്ന് വരികള്‍ തപ്പിത്തടയുന്ന ബീബറിന്റെ വിഡിയോ വൈറലാകുകയും ചെയ്തിരുന്നു. ഒരുപക്ഷേ ഇതാവാം ഈ പാട്ട് പാടാന്‍ താരം വിസമ്മതിച്ചതിനു കാരണമെന്നും വിലയിരുത്തലുകളുണ്ട്.

Advertisement