എഡിറ്റര്‍
എഡിറ്റര്‍
ആരാധകരുടെ ബഹളം; ജസ്റ്റിന്‍ ബീബറോട് ഹോട്ടല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു
എഡിറ്റര്‍
Sunday 10th November 2013 4:37pm

Justin-Bieber

ആരാധകരുടെ ബഹളത്തെ തുടര്‍ന്ന് പോപ് താരം ജസ്റ്റിന്‍ ബീബറോട് ഹോട്ടല്‍ മാറാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ഹോട്ടലിലെ മറ്റ് അന്തേവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാലാണ് ബീബറിനോട് ഹോട്ടല്‍ മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.

അര്‍ജന്റിനയിലെ ബ്യൂണിസ് ഐറിസിലെ ഹോട്ടലിലാണ് ബീബര്‍ താമസിച്ചിരുന്നത്. ജസ്റ്റിന് ബീബര്‍ താമസിക്കാനെത്തുന്നതറിഞ്ഞ് നിരവധി ആരാധകരാണ് ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയത്.

താരസ്‌നേഹം അതിരുകടന്നപ്പോള്‍ ബീബറിന് തന്നെ ആരാധകരോട് ശാന്തരാവാന്‍ പറയേണ്ടിവന്നു. താന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും എന്നാല്‍ പോലീസിനെ ബഹുമാനിക്കണമെന്നും ബീബര്‍ ആരാധകരോട് പറഞ്ഞു.

ബിലീവ് ടൂര്‍ എന്ന സംഗീത പരിപാടിക്കായാണ് ജസ്റ്റിന്‍ ബീബര്‍ അര്‍ജന്റീനയില്‍ എത്തിയത്. തന്നെ കാണാന്‍ പരിപാടിക്ക് വരണമെന്നും ബീബര്‍ ആരാധകരോട് പറഞ്ഞു.

Advertisement