justice-vr-krishnayyarകൊച്ചി: ഐസ്‌ക്രീം കേസില്‍ ആരോപണ വിധേയനായ പി.സി.ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിച്ച നടപടി ധാര്‍മ്മികമായി ശരിയായില്ലെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍.

ഐസ്‌ക്രീം കേസില്‍ കേസ് അട്ടിമറിക്കാന്‍ സഹായം നല്‍കിയെന്നാണ് പി.സി ഐപ്പിനെതിരെ ഉയര്‍ന്ന ആരോപണം. ഐപ്പിന്റെ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.