എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗത്തിന് വധശിക്ഷ വേണ്ട: ജസ്റ്റിസ് വര്‍മ കമ്മീഷന്‍
എഡിറ്റര്‍
Thursday 24th January 2013 7:00am

ന്യൂദല്‍ഹി: ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്ന് ജസ്റ്റിസ് വര്‍മ കമ്മീഷന്‍. കൂട്ട ബലാത്സംഗത്തിന് ജീവപര്യന്തം തടവും ബലാത്സംഗത്തിനിടയിലുള്ള കൊലപാതകത്തിന് 20 വര്‍ഷം തടവും വര്‍മ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

Ads By Google

ചില സംസ്ഥാനങ്ങളിലെ സായുധ സേന പ്രത്യേക അധികാര നിയമം പരിശോധിക്കണം. സൈനിക ഉദ്യേഗസ്ഥര്‍ നടത്തുന്ന ബലാത്സംഗങ്ങള്‍ സാധാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.

സ്ത്രീസുരക്ഷ ഉറപ്പാക്കാനാവാത്തത് ഭരണപരാജയമാണ്. ബലാത്സംഗക്കേസുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുക, സ്ത്രീകള്‍ക്കെതിരായുള്ള മുഴുവന്‍ അതിക്രമങ്ങളിലും ശിക്ഷ വര്‍ധിപ്പിക്കുക, ബലാത്സംഗ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുക. എന്നീ ശുപാര്‍ശകളാണ് ജസ്റ്റിസ് വര്‍മ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്.

ഡി.ജി.പിമാരെ നിയമിക്കുന്നതില്‍ പുനരവലോകനം നടത്തണം. സംസ്ഥാന പോലീസ് മേധാവികളില്‍ നിന്ന് നിയമ നിര്‍മ്മാണത്തിനായി പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ പദവിയിലിരിക്കാന്‍ അയോഗ്യരാണ്. ദല്‍ഹി സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസ് മേധാവി മാപ്പു പറയണമെന്നും ജസ്റ്റിസ് വര്‍മ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ബലാത്സംഗത്തിന് വധശിക്ഷ, ഷണ്ഡീകരണം എന്നീ ശിക്ഷകളോട് കമ്മീഷന്‍ യോജിച്ചില്ല. ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയാലോ പൂര്‍ണമായി ചലനശേഷി നഷ്ടപ്പെടുത്തിയാലോ 20 കൊല്ലത്തില്‍ കുറയാതെയോ ജീവിതാവസാനംവരെയോ ഉള്ള തടവും. ബലാത്സംഗം ആവര്‍ത്തിച്ചാലും ജീവിതാവസാനംവരെ തടവും ശുപാര്‍ശയില്‍ പറയുന്നു.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ശിക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് വര്‍മയുടെ അധ്യക്ഷതയില്‍ മൂന്നംഗ കമ്മീഷനെ നിയമിച്ചത്.

വിവിധ സംഘടനകളില്‍ നിന്നായി 8000 ഓളം ശുപാര്‍ശകളാണ് കമ്മീഷന് ലഭിച്ചത്. മതസംഘടകളില്‍ നിന്നും വനിത സംഘടനകളില്‍ നിന്നും നിരവധി ശുപാര്‍ശകളാണ് കമ്മീഷന്‍ സ്വീകരിച്ചത്.

200 പേജുളള റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജുവനൈല്‍ കേസിലെ പ്രായപരിധി 18 ല്‍ നിന്നും 16 ആക്കണം, ബലാത്സംഗക്കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണം എന്നീ ശുപാര്‍ശകളും വര്‍മ കമ്മീഷന്‍ മുന്നോട്ട് വെക്കുന്നു.

വര്‍മ കമ്മീഷന്റെ ശുപാര്‍ശകള്‍ ലഭിച്ച ശേഷം ബലാത്സംഗ നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Advertisement