എഡിറ്റര്‍
എഡിറ്റര്‍
പത്മവിഭൂഷണ്‍ ലഭിച്ചില്ല; ജസ്റ്റിസ് വര്‍മ്മയുടെ കുടുംബം പത്മഭൂഷണ്‍ നിരസിച്ചു
എഡിറ്റര്‍
Friday 31st January 2014 10:21am

j.s-varma

ന്യൂദല്‍ഹി: ജസ്റ്റിസ് ജെ.എസ് വര്‍മ്മയുടെ കുടുംബം പത്മഭൂഷണ്‍ നിരസിച്ചു.

മരണാനന്തര ബഹുമതിയായ പത്മഭൂഷണ്‍ നിരസിച്ചുകൊണ്ടുള്ള കത്ത് കുടുംബം രാഷ്ട്രപതിക്ക് കൈമാറി.

ഇന്ത്യയുടെ 27ാമത്തെ ജസ്റ്റിസ് ആയിരുന്ന ജെ.എസ് വര്‍മ്മ സ്ത്രീ സുരക്ഷയെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.

പുരസ്‌കാരത്തെപ്പറ്റി തങ്ങള്‍ക്ക് ഒരു ഔദ്യോഗിക വിവരവും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്നും വര്‍മ്മയുടെ കുടുംബം പരാതിപ്പെട്ടതായി സൂചനയുണ്ട്.

അദ്ദേഹത്തിന്  പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിക്കുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നെന്നും സൂചനയുണ്ട്.

ജഡ്ജിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവന്നതിലൂടെയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാതികളില്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ എന്ന നിലയിലും വര്‍മ്മ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.

1955ല്‍ ആണ് മധ്യപ്രദേശ് സ്വദേശിയായ ജഗദീഷ് സരണ്‍ വര്‍മ്മ അഭിഭാഷക ജോലി ആരംഭിച്ചത്.

Advertisement