dinakaran-justiceന്യൂദല്‍ഹി: അഴിമതി ആരോപണ വിധേയനായ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ഡി ദിനകരന്‍ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്. നിക്ഷിപ്ത താല്‍പര്യക്കാര്‍ തനിക്കെതിരായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് രാജിക്കത്തില്‍ പി.ഡി. ദിനകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി.ഡി. ദിനകരന് എതിരായ അഴിമതി ആരോപണങ്ങള്‍ സുപ്രീം കോടതി ജഡ്ജ് അഫ്താബ് ആലം ചെയര്‍മാനായുള്ള സമിതി അന്വേഷിക്കുകയാണ്. അന്വേഷണ സമിതി ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Subscribe Us:

ദിനകരന്‍ തമിഴ്‌നാട്ടില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയത്. ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതി സിക്കിമിലേക്ക് മാറ്റിയിരുന്നു.