കോഴിക്കോട്: ഐസ്‌ക്രീം കേസ് സംബന്ധിച്ച് റഊഫ് പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്. തന്റെ മുന്നില്‍ വന്നത് വെറും പെണ്ണ് കേസ് മാത്രമാണ്. അതുകൊണ്ടാണ് താന്‍ സി.ബി.ഐക്ക് വിടാതിരുന്നതെന്നും നാരായണക്കുറുപ്പ്.

ഐസ്‌ക്രിം കേസ് സി.ബി.ഐക്ക് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് അജിതയും കൊളക്കാട് മൂസാഹാജിയും നല്‍കിയ ഹരജി പരിഗണിച്ചത് ജസ്റ്റിസ് നാരായണ കുറുപ്പായിരുന്നു. ഹരജിയില്‍ കുഞ്ഞാലിക്കുട്ടിക്കനുകൂലമായി വിധിപറയാനായി ജസ്റ്റിസ് നാരായണക്കുറുപ്പ് കോഴ വാങ്ങി എന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്.

ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണി പണം വാങ്ങുന്നത് താന്‍ കണ്ടതാണെന്ന് റഊഫ് ഇന്ന് വെളിപ്പെടുത്തിയിരുന്നു. റഊഫിന്റെ ഈ വെളിപ്പെടുത്തല്‍ സത്യവിരുദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്.