കൊച്ചി: സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട് സംസ്ഥാനത്തെ 11 സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് നടത്തിയ പ്രവേശന പരീക്ഷ ചട്ടവിരുദ്ധമായിരുന്നെന്ന് ജസ്റ്റിസ് പി എ മുഹമ്മദ് കമ്മറ്റി. പരീക്ഷക്ക് മേല്‍നോട്ടം വഹിക്കാന്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും കമ്മറ്റി വ്യക്തമാക്കി.

കമ്മറ്റിയുടെ അനുമതി ഇല്ലാതെയാണ് പരീക്ഷ നടത്തിയത്. പരീക്ഷ നടത്തിയ ആറുകോളേജുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതി ഇല്ലായിരുന്നു. അനുമതി ഇല്ലാത്ത കൊളേജുകളുടെ ഫലം പ്രഖ്യാപിക്കരുതെന്നും പരീക്ഷയുടെ രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരീക്ഷയുടെ പിറ്റേദിവസമാണ് രേഖകള്‍ ഹാജരാക്കിയതെന്നും മുഹമ്മദി കമ്മറ്റി ആരോപിച്ചു.