ബാംഗ്ലൂര്‍: വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മജാഗെ കര്‍ണാടകയിലെ പുതിയ ഉപലോകായുക്തയായി ചുമതലയേറ്റു. രാജ് ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലാണ് മജാഗെ സ്ഥാനമേറ്റത്. ആറുമാസമായി ഉപലോകായുക്തയുടെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് നിഷ്പക്ഷമായ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുമെന്ന് സ്ഥാനമേറ്റശേഷം മെജാഗെ പറഞ്ഞു. ഉപലോകായുക്തയുടെ പദവി അനിശ്ചിതമായി ഒഴിച്ചിട്ടതിനെതിരേ ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ ശബ്ദമുയര്‍ത്തിയിരുന്നു.