കോഴിക്കോട്: ജനസംഖ്യാനിയന്ത്രണത്തിനും വനിതകളുടെ ക്ഷേമത്തിനുമായി ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ അധ്യക്ഷതയിലുള്ള സമിതി സമര്‍പ്പിച്ച വനിതാ ശിശുക്ഷേമബില്‍ അംഗീകരിക്കാനാവില്ലെന്നും, ഇത് പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും, അത് തള്ളിക്കളയണമെന്നും ബി.എസ്.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി
ഗഫൂര്‍ പുതുപ്പാടി അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിടുന്നതിലും അതില്‍ വിജയിക്കുന്നതിലുംസര്‍ക്കാറുകള്‍ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യവിഭവ ശേഷിയെ നേട്ടമായി കാണാനും വിഭവങ്ങളുടെ നീതിപൂര്‍വ്വമായ വിതരണത്തിലൂടെ അതിനെ രാഷ്ട്രപുരോഗതിക്ക് ഉപയോഗപ്പെടുത്താനും സര്‍ക്കാറുകള്‍ തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ മനുഷ്യന്‍ പ്രത്യുല്പാദനംതന്നെ നിര്‍ത്തണം എന്നതിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.

ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുകയും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ആയാല്‍ സര്‍ക്കാര്‍ സഹായം നിഷേധിക്കുകയും, ജയില്‍ ശിക്ഷ അനുഭവിക്കുകയും വേണമെന്നെല്ലാം വ്യവസ്ഥകള്‍ കൊണ്ടുവരാനുള്ള ശ്രമം ധാര്‍മ്മികതക്ക് ചേര്‍ന്നതല്ല. പൗരാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണതെന്നും ബി.എസ്.പി ജനറല്‍ സെക്രട്ടറി പറഞ്ഞു.