കോഴിക്കോട്: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച വനിതാ ബാല ക്ഷേമ ബില്‍ തള്ളിക്കളയണമെന്ന് എസ്.എസ്.എഫ്.സ്റ്റേറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. മാനവികതയുടെ ഔന്നത്യം വിളംബരം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

കേരളീയ സമൂഹം ഇയര്‍ത്തിപ്പിടിക്കുന്ന മാനവീക മൂല്യങ്ങളെ അപമാനിക്കുന്നതാണ് റിപ്പോര്‍ട്ട്. വി.ആര്‍ കൃഷ്ണയ്യരെപ്പോലെ ആദരണീയനായ ഒരു വ്യക്തിയില്‍ നിന്നും ഇത്തരമൊരു റിപ്പോര്‍ട്ട് കേരളീയര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും സെക്രട്ടറിയേറ്റ് സൂചിപ്പിച്ചു.

ജനന നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വ്യക്തി സ്വാതന്ത്രത്തെ ഹനിക്കുന്നതാണ്. ഗര്‍ഭഛിദ്രങ്ങള്‍ നിയമവിധേയമാക്കാനുള്ള നീക്കം അരാജകത്വത്തിന് ആക്കം കൂട്ടും. കുടുംബാസൂത്രണത്തിനെതിരെ പ്രചാരണം നടത്തുന്ന സംഘടനകളെ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശം ജനാധിപത്യ വിരുദ്ധമാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.