Categories

ജസ്റ്റിസ് കെ.കെ നരേന്ദ്രന്‍ അന്തരിച്ചു

justice-kk-narendran തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് കെ.കെ നരേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിരവധി കമ്മീഷനുകളുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ അധ്യക്ഷന്‍, മുന്‍ മന്ത്രി ടി.യു.കുരുവിളയ്‌ക്കെതിരെ ഉയര്‍ന്ന രാജകുമാരി ഭൂമിയിടപാട് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് നിയമ രംഗത്തേക്ക് ചുവട് മാറ്റുകയായിരുന്നു. 1974 മുതല്‍ 85 വരെ അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ട് മണിക്ക് രവിപുരം ശ്മശാനത്തില്‍ നടക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.