ന്യൂദല്‍ഹി: പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ തിരഞ്ഞെടുത്തു. നിലവിലുള്ള ചെയര്‍മാന്‍ ജസ്റ്റിസ് ജി.എന്‍. റായ് സെപ്തംബര്‍ 19 ന് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ജസ്റ്റിസ് കട്ജുവിനെ ചെയര്‍മാനായി നിയമിച്ചത്.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ലോകസഭ സ്പീക്കര്‍ മീരാ കുമാറും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ തിരഞെടുത്തത്. അഞ്ചു വര്‍ഷത്തേയ്ക്കാണ് നിയമനം.

Subscribe Us:

കഴിഞ്ഞ മാസം ഇരുപതിനാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു (65) സുപ്രീംകോടതിയില്‍ നിന്നു വിരമിച്ചത്. ഡല്‍ഹി, മദ്രാസ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കട്ജു 2006ലാണ് സുപ്രീംകോടതി ജഡ്ജിയായത്.