എഡിറ്റര്‍
എഡിറ്റര്‍
‘അവസാനിക്കാത്ത കര്‍ണ്ണ യുദ്ധം’; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴു ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ജസ്റ്റിസ് കര്‍ണന്‍
എഡിറ്റര്‍
Monday 8th May 2017 8:58pm

 

കൊല്‍ക്കത്ത: തന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി  ചീഫ് ജസ്റ്റിസടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അടക്കമുള്ള ഏഴ് പേരെ അറസ്റ്റ് ചെയ്യാനും അഞ്ച് വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനുമാണ് ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരിക്കുന്നത്


Also read  ‘ഡബ്‌സ്മാഷ് ഒരത്ഭുതമായ് തോന്നിയിട്ടുണ്ടോ?, ഇല്ലെങ്കില്‍ ഇനി തോന്നും’; ഭാഗ്യ ലക്ഷ്മിയെപ്പോലും ഞെട്ടിച്ച പെണ്‍കുട്ടി; വീഡിയോ 


തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിച്ചില്ലെന്നും താനൊരു ദളിതനാണെന്ന കാര്യം അവഗണിച്ചെന്നുമാണ് കര്‍ണന്‍ ഉത്തരവില്‍ പറയുന്നത്.

ചീഫ് ജസ്റ്റസിനെ കൂടാതെ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് പിനാക്കി ചന്ദ്ര ഗോസ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരെ അറസ്റ്റ് ചെയ്യാനാണ് കര്‍ണന്റെ ഉത്തരവില്‍ പറയുന്നത്.

അറസ്റ്റ് നടക്കുന്നതുവരെ സുപ്രീംകോടതിയിലെ ഒരു കേസും ജഡ്ജിമാര്‍ പരിഗണിക്കരുതെന്നും പാസ്പോര്‍ട്ടുകള്‍ പൊലീസിന് കൈമാറണമെന്നും കര്‍ണന്‍ നിര്‍ദേശിക്കുന്നു. അപമാനിക്കാന്‍ ശ്രമിച്ച ഏഴ് ജഡ്ജിമാരും രണ്ട് കോടി വീതം തനിക്ക് നഷ്ടപരിഹാരം തരണമെന്നും ജഡ്ജിമാര്‍ അതിന് തയ്യാറാവാത്ത പക്ഷം അവരുടെ ശമ്പളത്തില്‍ അത് ഈടാക്കണെന്നും ഉത്തരവിലുണ്ട്.

തനിക്കെതിരെ കോടതീയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിച്ചില്ലെന്നും താനൊരു ദളിതനാണെന്ന കാര്യം അവഗണിച്ചെന്നുമാണ് കര്‍ണന്‍ ഉത്തരവില്‍ പറയുന്നത്.

തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും തരാതിരുന്ന ചീഫ് ജസ്റ്റിസും സംഘവും, തനിക്കെതിരെ ഗൂഢാലോചന നടത്തുകയും തന്നെ അപമാനിക്കുന്ന രീതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തെന്നും പറയുന്ന കര്‍ണന്‍ ഒരു തരത്തിലുള്ള വിചാരണയും നടക്കാതെ തന്നെ അറസ്റ്റ് ചെയ്യാനും മാനസികനിലപരിശോധിക്കാനും ഉത്തരവിട്ട സുപ്രീംകോടതി ഒരു ന്യായാധിപന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയെന്നും കര്‍ണന്‍ അറസ്റ്റ് വാറന്റിലൂടെ പറയുന്നു.

Advertisement