എഡിറ്റര്‍
എഡിറ്റര്‍
ചീഫ് ജസ്റ്റിസടക്കം ഏഴ് ജഡ്ജിമാരുടെ വിദേശയാത്ര വിലക്കി ജസ്റ്റിസ് കര്‍ണ്ണന്‍
എഡിറ്റര്‍
Saturday 29th April 2017 12:58pm

 

കൊല്‍ക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാരുടെ വിദേശയാത്രയ്ക്ക് വിലക്കുമായി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണ്ണന്‍. ജഡ്ജിമാര്‍ക്കെതിരായ കേസ് കഴിയുന്നത് വരെ വിദേശാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് കര്‍ണ്ണന്‍ ഏയര്‍ കണ്‍ട്രോളര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


Also read കോടതി ഉത്തരവ് പാലിച്ചില്ല; സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്ത് സെന്‍കുമാര്‍


ജഡ്ജിമാര്‍ക്ക് എതിരെ ജാതി വിവേചനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി തന്റെ മുന്നില്‍ ഹാജരാകണമെന്ന് ഈ മാസം ആദ്യം കര്‍ണ്ണന്‍ ജഡ്ജിമാരോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജഡ്ജിമാര്‍ ആരും ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇത് മെയ് ഒന്നിലേക്ക് മാറ്റുകയും ഇവരുടെ വിദേശയാത്രകള്‍ വിലക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

   ‘പ്രതികള്‍ക്ക് വിദേശയാത്ര അനുവദിച്ചാല്‍ ജാതി വിവേചനത്തിന്റെ വൈറസുകള്‍ ഇത്തരം അപരാധികള്‍ അവിടെയും പരത്താനുള്ള സാധ്യതയുണ്ട്.’ എന്ന് പരാമര്‍ശത്തോടെയാണ് ജഡ്ജിമാര്‍ക്ക് യാത്രവിലക്ക് കര്‍ണന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തന്റെ വീടിനെ കോടതിയായി കണ്ടാണ് കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ കര്‍ണനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഖേഹാറും മറ്റ് ആറു ജഡ്ജുമാരും ചേര്‍ന്ന് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരെ നടപടിയെടുക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന നിലപാടിലായിരുന്നു കര്‍ണന്‍.

സുപ്രീം കോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചിരുന്നത്. സുപ്രീംകോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും കര്‍ണന്‍ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

Advertisement