എഡിറ്റര്‍
എഡിറ്റര്‍
സുപ്രീം കോടതിയില്‍ നിന്ന് നടപടി നേരിടേണ്ടി വരുന്നത് ദളിതനായതിനാല്‍; അവിടെ നടക്കുന്നത് സവര്‍ണ്ണ ജഡ്ജിമാരുടെ അധികാര ദുര്‍വിനിയോഗം: ജസ്റ്റിസ് കര്‍ണ്ണന്‍
എഡിറ്റര്‍
Saturday 11th February 2017 7:37pm

justice-karnnan

 

ന്യൂദല്‍ഹി: സുപ്രീം കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണ്ണന്‍. തനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടിയാണന്നെും സുപ്രീം കോടതിയുടെ അധികാര ദുര്‍വിനിയോഗമാണെന്നും കാണിച്ച് കര്‍ണ്ണന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ ജനറലിന് കത്തയച്ചു.


Alsso read ഗുജറാത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 35 സ്ത്രീകളെ സെക്‌സ് റാക്കറ്റ് വലയിലാക്കി: ബി.ജെ.പി നേതാക്കളുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസ്


ജഡ്ജിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടി നേരിടുന്ന വ്യക്തിയാണ് ജസ്റ്റിസ് കര്‍ണ്ണന്‍. സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടി നേരിടുന്ന ആദ്യ സിറ്റിംങ് ജഡ്ജികൂടിയാണ് ഇദ്ദേഹം. ദളിതനായതിനാലാണ് തനിക്ക് കോടതിയുടെ ഇത്തരം നടപടികള്‍ നേരിടേണ്ടി വരുന്നതെന്നതാണ് രജിസ്ട്രാര്‍ക്കയച്ച കത്തില്‍ കര്‍ണ്ണന്‍ ആരോപിക്കുന്നത്.

സുപ്രീം കോടതി ജഡ്ജി കേഹാറിന്റെത് പ്രതികാര നടപടിയാണെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കും മറ്റുള്ളവര്‍ക്കുമെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തനിക്ക് തെളിയിക്കാന്‍ കഴിയുമെന്നും കര്‍ണ്ണന്‍ കത്തില്‍ വ്യക്തമാക്കുന്നു. കേഹാറിന്റെ നടപടി അധികാര ദുര്‍വിനിയോഗമാണെന്നും കത്തില്‍ കര്‍ണ്ണന്‍ ആരോപിക്കുന്നുണ്ട്.

ഹൈക്കോടതി സിറ്റിംങ് ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതിക്ക് നിയമ പരമായ അവകാശമില്ലെന്ന വാദവും കര്‍ണ്ണന്‍ ഉന്നയിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് കര്‍ണ്ണനെതിരായ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന ആറു ജഡ്ജിമാരും ചേര്‍ന്ന ബെഞ്ചായിരുന്നു കര്‍ണ്ണനെതിരെ പ്രസ്താവന നടത്തിയത്. ജസ്റ്റിസുമാരായ ദിപക് മിശ്ര, ചെലേമശ്വര്‍, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകൂര്‍, പി.സി ഘോഷ്, കുര്യന്‍ ജോസഫ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.

Advertisement