കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ മാതൃകയില്‍ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ ഇതില്‍ നിയമിക്കണമെന്നും ജസ്റ്റിസ് തോമസ് പി ജോസഫ് നിര്‍ദ്ദേശിച്ചു.

മലപ്പുറത്ത് റബ്ബര്‍ ഫാക്ടറി തീവെച്ച് നശിപ്പിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പ്രസ്താവന നടത്തിയത്. ഇത്തരം കേസുകള്‍ എല്ലാം സി.ബി.ഐക്ക് വിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. റബ്ബര്‍ഫാക്ടറി കത്തിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു.