കുമളി: പുല്ലുമേട് ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പിനായി ജസ്റ്റിസ് ഹരിഹരന്‍ കമ്മീഷന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ദുരന്തത്തസ്ഥലത്തുണ്ടായ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഹൈന്ദവ സംഘടനകളുടെ പ്രതിനിധികളുടെയും മൊഴികള്‍ രേഖപ്പെടുത്തുന്നതിനുമാണ് ജസ്റ്റിസ് ഹരിഹരന്‍ കമ്മീഷന്‍ പുല്ലുമേട്ടിലെത്തിയത്.

കഴിഞ്ഞ മകരവിളക്ക് ദര്‍ശിച്ച് മടങ്ങിയ 102 അയ്യപ്പ ഭക്തരാണ് പുല്ലുമേട്ടിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്.