Categories

സൗമ്യമാര്‍ക്ക് നീതി ലഭിക്കണം

ഫെബ്രുവരി 1 ചൊവ്വാഴ്ച ട്രെയിന്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കിടെ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ക്രൂരമായി ചതച്ചരക്കപ്പെട്ട സൗമ്യ എന്ന പെണ്‍കുട്ടിയുടെ കേസ് അയ്യന്തോള്‍ രണ്ടാം അതിവേഗ കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഗോവിന്ദച്ചാമിയെന്ന ഒരു കൈ മാത്രമുള്ള ‘യാചകന്’ വേണ്ടി ഇപ്പോള്‍ കോടതിയില്‍ ഹാജരാകുന്നത് ഇന്ത്യയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരാണ്. പൂനെ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ബലാത്സംഗ, കൊലപാതകക്കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി പ്രാഗത്ഭ്യം തെളിയിച്ച തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ആഡ്വ.ബി.എ ആളൂരാണ് അഭിഭാഷകന്‍. വിമാനക്കൂലിയടക്കം 25 ലക്ഷം വരെയാണ് ആളൂരിന്റെ ഫീസ്. ഇദ്ദേഹത്തെ സഹായിക്കാന്‍ തൃശൂരിലെ അഭിഭാഷകരായ പി.എ.ശിവരാജന്‍, ഷനോജ് ചന്ദ്രന്‍, എന്‍.ജെ.നെറ്റോ എന്നിവരുമുണ്ട്. ഒരു ക്രിമിനല്‍ സംഘത്തിന്റെ ആവശ്യപ്രകാരമാണ് തങ്ങള്‍ കേസ് ഏറ്റെടുത്തതെന്നും വേലുച്ചാമി കുറ്റക്കാരനല്ലെന്നുമാണ് അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.

പ്രതിഭാഗം ഹാജരാക്കിയ വന്‍ അഭിഭാഷക നിരയെ നേരിടുന്നതിന് പര്യാപ്തമായ ഒരുക്കങ്ങളൊന്നും പോലീസ് നടത്തിയിരുന്നില്ലെന്നതാണ് വാസ്തവം. പോലീസ് നടത്തിയ അന്വേഷണത്തെക്കുറിച്ചും ദുരൂഹത ബാക്കിയാണെന്നതിനാല്‍ പോലീസിന്റെ വീഴ്ചകളാണ് പ്രതിഭാഗം മുതലെടുക്കുന്നത്. കുറ്റപത്രത്തിലെ വാദങ്ങള്‍ പരസ്പര വിരുദ്ധവും അവിശ്വസനീയവുമാണെന്നും അപാകതകള്‍ ഉള്ളതിനാല്‍ അത് റദ്ദാക്കണമെന്നും വിചാരണ കൂടാതെ ഗോവിന്ദച്ചാമിയെ കുറ്റമുക്തനാക്കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. ചാമിക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന എല്ലാ വഴികളും പോലീസ് തന്നെ ചെയ്തുകൊടുത്തിട്ടുമുണ്ട്.

സൗമ്യ വധവുമായി ബന്ധപ്പെട്ട് 82 സാക്ഷികളെയും 102 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ജൂണ്‍ 7ന് ആരംഭിച്ച പ്രോസിക്യൂഷന്‍ വിസ്താരം മൂന്നരമാസത്തോളം നീണ്ടു. സൗമ്യയുടെ സുഹൃത്തുക്കള്‍ പലരും സെക്‌സ്‌റാക്കറ്റുമായി ബന്ധമുള്ളവരായിരുന്നുവെന്ന പ്രതിഭാഗം അഭിഭാഷകന്റെ പരാമര്‍ശവും മുമ്പ് ഏറെ വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

എന്തുതന്നെയായാലും സൗമ്യയുടെ ഘാതകന്‍ രക്ഷപ്പെട്ടുകൂടാ. നമുക്ക് ചുറ്റും നിരവധി സൗമ്യമാര്‍ നിഷ്ഠൂരമായി ഇല്ലാതാക്കപ്പെടുന്നുണ്ട്. നാളെ ഈ അവസ്ഥ നമ്മുടെ വീട്ടിലും സംഭവിക്കാം എന്ന് നിലവിളികള്‍ കേട്ടിട്ടും മുഖം തിരിക്കുന്ന നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.

One Response to “സൗമ്യമാര്‍ക്ക് നീതി ലഭിക്കണം”

 1. J.S. ERNAKULAM.

  പണത്തിനു വേണ്ടി എന്തും ചെയ്യുന്ന വകീലന്മാര്‍
  ഇവിടെയുള്ളപ്പോള്‍ ഒരു സദാരനക്കാരന് നീതി ലഭിക്കില്ല.
  വക്കീല്‍ ഫീസ്‌ കൊടുക്കുന്നവരുടെ വരുമാനം എന്തെന്ന് അന്വഷിക്കണം.
  മേല്‍ പറഞ്ഞ നാലു വക്കീല്‍ മാരുടെ കുടുംബത്തിലാണ് ഇതു സംഭവിച്ചത് എങ്കില്‍ ഇവര്‍ ഇതേ വേലു ചാമിക്ക്‌ വേണ്ടി ഹജരകുംയിരുന്നോ?????????
  മനുഷ്ത്യം എന്നാ വാക്ക് ഒരംശം എങ്കിലും അവര്‍ക്കുന്ടെങ്കില്‍
  പണവും പ്രശക്തിയും നോക്കാതെ ഈ കേസില്‍ നിന്നും ഇവര്‍ പിന്മാറണം……………

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.