Categories

സ്വത്ത് ശ്രീ പത്മനാഭന്റെത് : ജസ്റ്റിസ് സി.എസ് രാജന്‍

justice-cs-rajanകൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണങ്ങളും മറ്റ് ആഭരണങ്ങളും നിധിയല്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘത്തില്‍പ്പെട്ട ജസ്റ്റിസ് സി.എസ് രാജന്‍ പറഞ്ഞു. ആരും അറിയാതെ കിടക്കുന്ന സ്വത്തുക്കളെയാണ് നിധിയെന്ന് പറയുന്നത്. എന്നാല്‍ ഇവിടെ സ്വത്തുള്ള കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. അത് എണ്ണിക്കണക്കാക്കാന്‍ മാത്രമാണ് കോടതി പറഞ്ഞത്.

കാലങ്ങളായി സ്വാമിക്ക് രാജാക്കന്‍മാര്‍ സമര്‍പ്പിച്ച കാണിക്കകളാണിവ. ഇത് സ്വാമിക്ക് അര്‍ഹതപ്പെട്ടതാണ്. രാജാക്കാന്‍മാര്‍ എല്ലാ ദിവസവും സ്വാമിയെ തൊഴാന്‍ വരുമ്പോള്‍ സ്വര്‍ണ്ണാഭരണം കാണിക്ക സമര്‍പ്പിക്കാറുണ്ട്. 600 കൊല്ലത്തോളം കാലം ഇങ്ങിനെ നിക്ഷേപിച്ച സ്വര്‍ണ്ണമാണിത്. നരസിംഹമൂര്‍ത്തിയുടെയും പത്മനാഭസ്വാമിയുടെയും ആഭരണങ്ങളാണവ.

കല്ലറി തുറന്നപ്പോള്‍ കണ്ട കാഴ്ച അവിസ്മരണീയമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന അനുഭവമായിരുന്നു അത്. ഇത് ദൈവനിയോഗമായാണ് ഞാന്‍ കാണുന്നത്. വാക്കുകള്‍ക്കതീതമായ അനുഭവമായിരുന്നു അത്. സ്വര്‍ണ്ണമാലയും വളയുമൊക്കെ കണ്ട് പരിചയിച്ചവര്‍ക്ക് 45 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വലിയ ശേഖരം കണ്ടപ്പോള്‍ അത് അനിര്‍വ്വചനീയമായ അനുഭവമായിരുന്നു.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിക്കും. ഒരു കല്ലറ കൂടി ഇനി തുറന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ നിലവറയുടെ താഴ് തുറക്കാന്‍ പ്രയാസമുള്ളതാണ്. എട്ടിന് ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. നിലവറ തുറക്കാന്‍ സമയമെടുക്കുകയാണെങ്കില്‍ സുപ്രീം കോടതിത്ത് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

3 Responses to “സ്വത്ത് ശ്രീ പത്മനാഭന്റെത് : ജസ്റ്റിസ് സി.എസ് രാജന്‍”

  1. Anoop

    “കാലങ്ങളായി സ്വാമിക്ക് രാജാക്കന്‍മാര്‍ സമര്‍പ്പിച്ച കാണിക്കകളാണിവ”……………. സംഭവത്തിന്റെ പ്രശ്നവും ഇവിടെ തന്നെ ആണല്ലോ ജസ്റ്റിസ്‌സെ . ഇത് സമര്‍പ്പിച്ച രാജാവ് ആ പണം പിഴുതെടുത്തത് ജനങളുടെ വിയര്‍പ്പില്‍ നിന്നല്ലേ . മുലയൂട്ടുന്നതിനു പോലും കരം പിരിചിട്ടലെ ഈ പണം ഇത്രയും ഉണ്ടാക്കിയത് . അപ്പോള്‍ ആ പണത്തില്‍ ജനത്തിനും അവകാശമില്ലേ ??

  2. Rahul

    നീതിമാനെ,
    ഒരു കാര്യവും കൂടി പറഞ്ഞു കേട്ടിരിന്നു തിരുവിതാംകൂര്‍ പണ്ട് രാജാവ് പപ്പനാവ്സാമിക്ക് ദാനം ചെയ്തിരുന്നു എന്ന്‍. അപ്പൊ പിന്നെ അങ്ങയുടെ നീതി പ്രകാരം ഇനിമുതല്‍ തിരുവിതാംകൂര്‍ പപ്പനാവസ്വമി ഭരിച്ചാല്‍ മതില്ലേ ?. എത്രയും വേഗം ഇക്കാര്യം തിരുമനസ്സ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുതുമല്ലോ..

  3. Gandhi

    ഭൂമിക്കടിയില്‍ തന്നെ അത് സൂക്ഷിക്കണമെന്ന് പറയുന്നതില്‍ ഒരു ലോജിക്കും ഇല്ല. അവിടെ സൂക്ഷിച്ചാല്‍ കള്ളന്‍മാര്‍ക്ക് തുരന്ന് കൊണ്ടുപോകാന്‍ എളുപ്പമാകും. എങ്ങനെ സൂക്ഷിച്ചാലും കുറെ നാള് കഴിയുമ്പോള്‍ ഒറിജിനല്‍ എല്ലാം ഇതും ആയിട്ട് ബന്ധമുള്ളവര്‍ മാറ്റി പകരം duplicates കൊണ്ടേ വക്കും. അതാണ് നമ്മുടെ നാടിന്‍റെ ഗതി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.