കോയമ്പത്തൂര്‍: മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് റിട്ടയേഡ് ജസ്റ്റിസ് സി.എസ്‌. കര്‍ണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ വെച്ചാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത പൊലീസാണ് കര്‍ണ്ണനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ കര്‍ണ്ണനെ ചെന്നൈയിലേക്ക് കൊണ്ടുപോയി. നാളെ അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് കതൊണ്ടുപോകും. പ്രസിഡന്‍സി ജയിലിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോകുക. കഴിഞ്ഞ മെയ് മാസം 9 മുതല്‍ ഇദ്ദേഹം ഒളിവിലായിരുന്നു. ഒളിവിലായിരിക്കുന്ന സമയത്താള് ജസ്റ്റിസ് കര്‍ണ്ണന്‍ പദവിയില്‍ നിന്ന് വിരമിച്ചത്.


Also Read: ചാംപ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; ബി.ജെ.പി നേതാവിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തു; സംഭവം കാസര്‍ക്കോട്ട്


ചെയ്ത തെറ്റിന് മാപ്പ് പറയാന്‍ കര്‍ണ്ണന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ നേരത്തേ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് കര്‍ണന് ആറു മാസം തടവ്. കോടതിയലഷ്യത്തിന് സുപ്രീം കോടതി നേരത്തേ തടവ് ശിക്ഷ വിധിച്ചിരുന്നു.

കര്‍ണന്റെ പ്രസ്താവന നല്‍കുന്നതിന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തിരുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് സിറ്റിംഗ് ജഡ്ജിയെ കോടതിയലഷ്യത്തിന് ശിക്ഷിക്കുന്നത്. കര്‍ണനെ ഉടനെ ജയിലിലടക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.


Don’t Miss: നഴ്‌സറി മുതല്‍ പി.എച്ച്.ഡി വരെ പെണ്‍കുട്ടികള്‍ക്ക് ഇനി പഠനം സൗജന്യം; ചരിത്രപരമായ തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍


തന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കോടതിയലഷ്യത്തിന് കേസെടുത്തത്.