Categories

സര്‍­ക്കാര്‍ ജ­ഡ്­ജി­യെ അ­വി­ശ്വ­സിച്ച­ത് ദൗര്‍­ഭാ­ഗ്യ­കരം

കൊച്ചി: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരില്‍ സര്‍ക്കാര്‍ അവിശ്വാസം രേഖപ്പെടുത്തിയതു ദൗര്‍ഭാഗ്യകരമാണെന്നു ജസ്റ്റിസ് സി എസ് ഗോപിനാഥന്‍. ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്­ജി­യാ­ണ് രാ­മ­ച­ന്ദ്രന്‍ നാ­യര്‍. വി­ഷ­യ­ത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിന്റെ സമീപനം നാണകെട്ടതായിരു­ന്നു.

പാതയോരങ്ങളിലെ പൊതുയോഗം നിരോധിച്ച ഉത്തര­വ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ റിവ്യൂഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സി എസ് ഗോപിനാഥന്‍ ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

സി എന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെ റിവ്യൂഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാ­ക­ണ­മെ­ന്നാ­യി­രുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടി­രുന്നത്. ഈ ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നോണ്ടെന്നും കോടതി ഇന്നുംആരാഞ്ഞു. റിവ്യു ഹരജി സമര്‍പ്പിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.