തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ചലമേശ്വര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 12.45-ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്.ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ബന്നൂര്‍മഠ് വിരമിച്ച ഒഴിവിലേക്കാണ് ചലമേശ്വറിനെ നിയമിച്ചത്. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് പുതിയ നിയമനം വന്നത്.

1976ല്‍ ആന്ധ്രപ്രേദശ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ ചലമേശ്വര്‍ 1985ല്‍ ആന്ധ്രപ്രദേശ് ലോകായുക്ത സ്റ്റാന്റിങ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1988 സര്‍ക്കാര്‍ പ്ലീഡറായിയും 1995ല്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായും നിയമിക്കപ്പെട്ടു. 1997ല്‍ ആന്ധ്ര അഡീഷണല്‍ ജഡ്ജായി നിയമിക്കപ്പെട്ട അദ്ദേഹം 2001ലാണ് ഗുവാഹത്തി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്.