കൊച്ചി: കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ രാഷ്ട്രപതി നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന ജെ.ചെലമേശ്വര്‍ സുപ്രീം കോടതി ജഡ്ജിയായി പോകുന്ന ഒഴിവിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസിനെ നിയമിച്ചത്.

ജസ്റ്റിസ് ജെ.ചെലമേശ്വരിന് ഇന്ന് ഹൈക്കോടതിയില്‍ യാത്രയയപ്പ് നല്‍കി. അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് തോമസ് അബ്രാഹം,ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആന്ധ്ര സ്വദേശിയായ ചെലമേശ്വര്‍ 2010 മാര്‍ച്ച പതിനേഴിനാണ് കേരളഹൈക്കോടതി ചീഫ് ജെസ്റ്റിസായി ചുമതലയേറ്റത്. ഈ മാസമാദ്യത്തോടെയാണ് ചെലമേശ്വറിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ജഡ്ജിമാരെ നിയമിക്കുന്നതിനുളള കൊളീജിയം ശിപാര്‍ശ ചെയ്തത്.