എഡിറ്റര്‍
എഡിറ്റര്‍
ജസ്റ്റിസ് ഗാംഗുലി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജി വച്ചു
എഡിറ്റര്‍
Monday 6th January 2014 2:30pm

a.k-ganguly

കൊല്‍ക്കത്ത: ജസ്റ്റിസ് എ.കെ ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനം രാജിവച്ചു. ലൈംഗികാരോപണങ്ങളെത്തുടര്‍ന്നാണ് രാജി.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണനുമായി അദ്ദേഹം കൂടികാഴ്ച  നടത്തിയിരുന്നു. കഴിഞ്ഞ മാസം യുവ അഭിഭാഷകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ ഓള്‍ ഇന്ത്യ ഫെഡറേഷനും മോഹന്‍ ബഗാനും ഉള്‍പ്പെട്ട ഒരു ഗൂഡാലോചന കേസില്‍ പ്രതിയാണെന്ന ആരോപണവുമുണ്ട്.

എന്നാല്‍ താന്‍ മോഹന്‍ ബഗാന്‍ ടീം ആരാധകനാണെന്നും ക്ലബിനെതിരായി തനിക്കൊരഭിപ്രായവുമില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.

ലൈംഗികാരോപണ കേസില്‍ വിധേയനായ എ.കെ. ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജി വയ്ക്കാനുള്ള സമ്മര്‍ദ്ദം ഏറെ നാളായി തുടരുന്നുണ്ടായിരുന്നു.

സംസ്ഥാന മനുഷ്യാവകാശ സമിതിയില്‍ നിന്ന് അദ്ദേഹത്തെ നീക്കണമെന്ന സുപ്രീം കോടതിയുടെ തീരുമാനം യൂണിയന്‍ കാബിനറ്റ് ഈ മാസം ശരിവച്ചിരുന്നു.

2012 ഡിസംബര്‍ 24ന് ഡല്‍ഹിയിലെ മെറിഡിയന്‍ ഹോട്ടലില്‍ അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനുവേണ്ടി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സഹായം തേടി വിളിച്ചു വരുത്തിയ യുവ അഭിഭാഷകയോട് ജസ്റ്റിസ് ഗാംഗുലി മോശമായി പെരുമാറിയെന്നാണ് ആരോപണം.

Advertisement