റായ്പൂര്‍: ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ഛത്തീസ്ഗഢ് മന്ത്രിയുടെ സെക്‌സ് സി.ഡി വിവാദത്തില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വെര്‍മ. റായ്പൂരില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് വെര്‍മ ഇക്കാര്യം പറഞ്ഞത്.

സെക്‌സ് സി.ഡി കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഛത്തീസ്ഗഢ് പൊതുമരാമത്ത് മന്ത്രി രാജേഷ് മുനോട്ടിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് വിനോദ് വെര്‍മ്മയെ യു.പിയെ അദ്ദേഹത്തിന്റെ വീട്ടീല്‍വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ ഛത്തീലസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe Us:

Read more:  ദേശഭക്തിയെ കുറിച്ച് എന്നെ ആരും പഠിപ്പിക്കേണ്ട; ദേശീയ ഗാനം കേട്ട് ആരംഭിക്കാന്‍ സ്‌കൂളിലല്ലോ സിനിമ കാണുന്നതെന്നും വിദ്യാബാലന്‍


എന്നാല്‍ ബ്ലാക്ക്‌മെയില്‍ ആരോപണങ്ങള്‍ വിനോദ് വര്‍മ്മ നിഷേധിച്ചിരുന്നു. പക്ഷെ മന്ത്രിയുടെ സി.ഡി തന്റെ പക്കലുണ്ടെന്നും ഇതില്‍ ആശങ്കയുള്ള ഛത്തീസ്ഗഢ് സര്‍ക്കാര്‍ തന്നെ കുടുക്കുകയാണെന്നും വിനോദ് വര്‍മ്മ പറഞ്ഞിരുന്നു.

വിനോദ് വര്‍മ്മയുടെ അറസ്റ്റിന് പിന്നാലെ ഛത്തീസ്ഗഢ് കോണ്‍ഗ്രസ് പ്രസിഡന്റ് ഭൂപേഷ് ബഘേലിനെതിരെയും സര്‍ക്കാര്‍ കേസെടുത്തിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാധ്യമപ്രവര്‍ത്തകനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് സര്‍ക്കാരിന്റെ ആരോപണം.

എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗമായ വിനോദ് വര്‍മ്മ ഛത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്ന സംഭവത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് നിയോഗിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു.