എഡിറ്റര്‍
എഡിറ്റര്‍
ജസ്റ്റ് മാരീഡ്
എഡിറ്റര്‍
Monday 11th November 2013 10:35am

just-marriedസഞ്ജയ് ജോണിയുടെ ആദ്യ സംവിധാന സംരംഭമാണ് ജസ്റ്റ് മാരീഡ്.

ശ്രീറാം രാമചന്ദ്രന്‍ നായകനാകുന്ന ചിത്രം പറയുന്നത് റൊമാന്റ്റിക് കോമഡിയാണ്. ആര്‍ടിസ്റ്റ് എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ശ്രീറാമിനെ ഈ ചിത്രത്തിലെ നായകവേഷത്തിലേക്ക് നയിച്ചത്.

ദേവന്‍, കലിംഗ ശശി, ബീനാ ബാലകൃഷ്ണന്‍, മോളി, സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ബെന്നി എസ്താക്കാണ് ജസ്റ്റ് മാരീഡിന്റെ തിരക്കഥ ഒരുക്കുന്നത്. ഡോ. ജ്യോതി കുമാര്‍, ഡോ. ബിജു എസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ബിഗ് ഡ്രീംസ് എന്റര്‍ടൈന്‍മെന്റ് ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Advertisement