കൊച്ചി: സംസ്ഥാനസര്‍ക്കാറിന് ഇച്ഛാശക്തിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും ഇടതുപക്ഷ അനുയായിയുമായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു.സമസ്ത മേഖലകളിലും അപചയം നേരിടുന്ന സംസ്ഥാന സര്‍ക്കാറിനെതിരേ സി പി ഐ എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയക്കുമെന്നും കൃഷ്ണയ്യര്‍ വ്യക്തമാക്കി.

സാമുദായികസംഘടനകളുടെ എതിര്‍പ്പ് ഭയക്കുന്ന സര്‍ക്കാറാണ് സംസ്ഥാനത്തുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പുഫലം ഇതിന് തെളിവാണ്. തന്റെ നേതൃത്വത്തിലുള്ള നിയമപരിഷ്‌ക്കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍പോലും സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയില്ലെന്നും ഒരു നന്ദിവാക്കുപോലും തനിക്ക് ലഭിച്ചില്ലെന്നും കൃഷ്ണയ്യര്‍ വ്യക്തമാക്കി. സാമുദായികസംഘടനകളുടെ എതിര്‍പ്പുഭയന്ന് നിയമപരിഷ്‌ക്കരണ കമ്മീഷന്റെ നിര്‍ദ്ദേശങ്ങല്‍ പലതും അവഗണിച്ചുവെന്നും കൃഷ്ണയ്യര്‍ കുറ്റപ്പെടുത്തി.