എഡിറ്റര്‍
എഡിറ്റര്‍
ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് ആദ്യ മെഡല്‍
എഡിറ്റര്‍
Saturday 27th October 2012 11:49am

ലക്‌നോ: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ആദ്യ മെഡല്‍ സ്വന്തമാക്കി. 20 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ ട്വിങ്കിള്‍ ടോമിയാണ് വെള്ളി മെഡല്‍ നേടിയത്.

Ads By Google

ഇരുപത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ എം.വി ഷീനക്ക് വെള്ളിമെഡല്‍ നേടി.

23 സംസ്ഥാനങ്ങളില്‍ നിന്ന് അയ്യായിരത്തി അഞ്ഞൂറോളം കായികതാരങ്ങളാണ് മീറ്റിനെത്തിയിട്ടുള്ളത്. 27 സ്വര്‍ണം നേടി കഴിഞ്ഞ തവണ ഹരിയാനയായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാര്‍. 23 സ്വര്‍ണം നേടിയ കേരളം രണ്ടാം സ്ഥാനത്തായിരുന്നു.

കഴിഞ്ഞ വര്‍ഷം കൈവിട്ട ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ നിന്നുള്ള 155 അംഗ ടീം മത്സരത്തിനായി എത്തിയത്. 26 ഇനങ്ങളിലുള്ള ഫൈനല്‍ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഇരുപത് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 1,500 മീറ്റര്‍ മത്സരത്തോടെയാണ് മീറ്റിന് തുടക്കമായത്.

Advertisement