എഡിറ്റര്‍
എഡിറ്റര്‍
ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു
എഡിറ്റര്‍
Sunday 2nd July 2017 5:14pm

മലപ്പുറം: ഹരിയാനയില്‍ ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ചുള്ള ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഹാഫിസ് ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. രാവിലെ പാണക്കാട്ടെത്തിയ ജുനൈദിന്റെ സഹോദരന്‍ മുഹമ്മദ് ഹാഷിം, ലീഗ് നേതാക്കളുമായും സംസാരിച്ചു. സുഹൃത്ത് അസ്ഹറുദ്ദീനും ഒപ്പമുണ്ടായിരുന്നു.

ഹരിയാനയില്‍ ട്രെയ്നില്‍ വച്ച് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് മുസ്ലീം ലീഗ് നേരത്തെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഹാഷിം പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത്.


Also Read: ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് അമിത് ഷാ; ‘മുന്‍പ് നടന്നപ്പോള്‍ ചോദ്യം ചെയ്യാത്തവര്‍ ഇപ്പോഴും ചോദ്യം ചെയ്യേണ്ട’


ജുനൈദിന്റെ കുടുംബത്തിന് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് ഹൈദരലി ശിഹാബ് തങ്ങളും ന്യൂനപക്ഷ ദളിത് കൂട്ടായ്മക്കായി യോജിപ്പുളള ആരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപിയും പ്രതികരിച്ചു.

നീതിക്ക് വേണ്ടിയുള്ള പോരാട്ടം ജനാധിപത്യ സംവിധാനത്തില്‍ ഒരു തുടര്‍ച്ചയാണ്. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ മുസ്ലിം ലീഗിന്റെ ശബ്ദം എന്നും ഉയര്‍ന്നിട്ടുണ്ട്. രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം അശാന്തമായ ഈ ഘട്ടത്തില്‍ അതിനൊരു പുതിയ മാനം കൈവരുന്നുവെന്നും, എല്ലാവരും കണ്ണീരൊഴുക്കുമ്പോള്‍ മുസ്‌ലിം ലീഗ് ദളിത്-ന്യൂനപക്ഷ സംരക്ഷണം എന്ന ദൗത്യം ഏറ്റെടുക്കുകയാണ്. മര്‍ദ്ദിതരോടൊപ്പമുള്ള പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് എന്ന് വിളിച്ചോതുകയാണ്. അതുകൊണ്ടാണ് ബീഫ് കഴിക്കുന്നു എന്ന് ആരോപിച്ച് കൊല്ലപ്പെട്ട പതിനാറുകാരനായ ജുനൈദിന്റെ സഹോദരനടക്കം ഈ പോരാട്ടത്തിന്റെ ഭാഗമാകുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

Advertisement