ന്യൂയോര്‍ക്ക്: വിക്കി ലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്‌ക്കെതിരെ ഇന്റര്‍പോള്‍ (ഇന്‍ര്‍നാഷണല്‍ പോലീസ്‌ ഏജന്‍സി )’റെഡ് നോട്ടീസ്’ പുറപ്പെടുവിച്ചു.

അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങളടങ്ങിയ ലക്ഷക്കണക്കിന് രേഖകള്‍ വിക്കിലീക്ക്‌സ് പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അസാന്‍ജെയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതൊരു രാജ്യാന്ത അറസ്റ്റ് വാറണ്ടല്ലെങ്കിലും അസാന്‍ജെയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.

എന്നാല്‍ മാനഭംഗക്കേസുമായി ബന്ദപ്പെട്ടാണ് അസാന്‍ജെയ്ക്ക് നോട്ടീസ് നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. ലൈഗിക പീഡനത്തിന് അസാന്‍ജെയ്‌ക്കെതിരെ നേരത്തെ സ്വീഡന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ആഗസ്തില്‍ സ്വീഡനില്‍ സന്ദര്‍ശിച്ചപ്പോള്‍ രണ്ടു യുവതികളെ ലൈഗികമായി പീഡിപ്പിച്ചു എന്നതാണ് കുറ്റം. എന്നാല്‍ അസൈന്‍ജ് ഇക്കാര്യം നിഷേധിച്ചിരുന്നു. പരസ്പരം സമ്മതത്തോടെയാണ് ലൈഗികബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് ഇയാള്‍ പറഞ്ഞത്.

ഇതിനിടെ അനധികൃതമായി കൈക്കലാക്കിയ രഹസ്യരേഖകള്‍ പുറത്തുവിട്ട വിക്കിലീക്‌സ് വെബ്‌സൈറ്റിനെതിരേ കടുത്ത നടപടികളെടുക്കാന്‍ അമേരിക്ക തയാറെടുക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൃത്യമായ താമസസ്ഥലത്തെക്കുറിച്ച് അധികൃതര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞമാസം അസാന്‍ജെ ലണ്ടനിലുണ്ടായിരുന്നതായാണ് വിവരം.