പാരിസ്: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ ഈവര്‍ഷത്തെ മികച്ച വ്യക്തിയായി ഫ്രാന്‍സിലെ ലെ മോണ്ടെ പത്രം തിരഞ്ഞെടുത്തു. വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിടുന്ന അഞ്ചുപ്രമുഖ പത്രങ്ങളിലൊന്നാണ് ലെ മോണ്ടെ.

പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നടത്തിയ തിരഞ്ഞെടുപ്പിലാണ് അസാന്‍ജ് മികച്ച വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. ചൈനയിലെ മനുഷ്യാവകാശപ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ ലൂയി സിയാബോയാണ് രണ്ടാംസ്ഥാനത്തെത്തിയത്.

Subscribe Us:

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് മുന്നാംസ്ഥാനത്തെത്തയിത്. നേരത്തേ ടൈം മാസിക നടത്തിയ വോട്ടെടുപ്പില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗായിരുന്നു ഒന്നാമതെത്തിയത്.