ലണ്ടന്‍: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ വിക്കിലീക്കസ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ജയില്‍ മോചിതനായി. ലണ്ടനിലെ വിക്ടോറിയന്‍ വാന്‍ഡ്‌സ് വര്‍ത്ത് ജയിലില്‍ കഴിഞ്ഞിരുന്ന അസാന്‍ജെ മോചതനായ ശേഷം തനിക്ക് പിന്തുണ നല്‍കിയ ലോകത്തുള്ള എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

‘ ലണ്ടനിലെ സ്വാതന്ത്ര്യത്തിന്റെ വായു ഒരിക്കല്‍ക്കൂടി ശ്വസിക്കാനായത് മഹത്തായ അനുഭവമാണ്. എന്നില്‍ വിശ്വാസമര്‍പ്പിച്ച ലോകത്തുള്ള എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. നീതി എല്ലായ്‌പോഴും നടപ്പായെന്നിരിക്കില്ല. പക്ഷെ അത് മരിച്ചിട്ടില്ലെന്ന് തെളിഞ്ഞിരിക്കയാണ്. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോരാട്ടം തുടരും’-അസാന്‍ജെ വ്യക്തമാക്കി.

നിന്നാണ് വിക്കിലീക്കസിന്റെ പ്രവര്‍ത്തനം മുന്‍പത്തെ പോലെ തന്നെ തുടരുമെന്ന് അസാന്‍ജ് വ്യക്തമാക്കി. കഴിഞ്ഞ എട്ട് ദിവസമായി അസാന്‍ജെ തടവില്‍ കഴിയുകയായിരുന്നു. അസാന്‍ജിന് ജാമ്യം അനുവദിച്ചതിനെതിരെ സ്വീഡന്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്.

ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി അസാന്‍ജിന് ജാമ്യമനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. രണ്ടു ലക്ഷം യൂറോയാണ് അസാന്‍ജിന്റെ ജാമ്യത്തുക. കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സ്വീഡിഷ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനാല്‍ അസാന്‍ജിനെ ജയിലില്‍ നിന്നും മോചിപ്പിച്ചിരുന്നില്ല.