ലണ്ടന്‍: അറസ്റ്റിലായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് ജാമ്യം ബ്രിട്ടീഷ് കോടതിയാണ് ജാമ്യമനുവദിച്ചത്. സ്വീഡനിലെ ലൈംഗികാരോപണ കേസിലാണ് അസാന്‍ജ് അറസ്റ്റിലായത്.

2,40,000 പൗണ്ട് കെട്ടിവച്ചാണ് ജാമ്യം ലഭിച്ചത്. എന്നാല്‍, പ്രോസിക്യൂട്ടര്‍മാര്‍ കോടതി റൂളിങ് ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളെ ഉടന്‍ മോചിപ്പിക്കാന്‍ ഇടയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. അസാന്‍ജിനെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെ കോടതിക്കുപുറത്ത് വന്‍ ആരാധക വൃന്ദം തടിച്ചുകൂടി. തന്നെ സ്വീഡന് കൈമാറരുതെന്ന് അസാന്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്.