എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന് പാര്‍ട്ടി നേതൃസ്ഥാനം നഷ്ടമായി
എഡിറ്റര്‍
Thursday 27th June 2013 12:00am

julia-gillard

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിന് ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം നഷ്ടമായി. ഇന്നലെ നടന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുന്‍നിര നേതാവ് കെവിന്‍ റഡിനോടാണ് ജൂലിയ ഗില്ലാര്‍ഡ് പരാജയപ്പെട്ടത്.

സെപ്റ്റംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാര്‍ട്ടി തിരഞ്ഞെടുപ്പിലാണ് കെവിന്‍ ശക്തി പ്രകടിപ്പിച്ചിരിക്കുന്നത്. ജൂലിയ ഗില്ലാര്‍ഡിന് 45 വോട്ടുകള്‍ ലഭിച്ചപ്പോല്‍ കെവിന് 57 വോട്ടുകളാണ് ലഭിച്ചത്.

Ads By Google

നേതൃത്വ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് ഗില്ലാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ഗില്ലാര്‍ഡ് സ്വന്തം നിലപാടില്‍ മയം വരുത്തി.

സ്വന്തം മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പിന് വഴിവെക്കുന്നില്ലെന്നായിരുന്നു ഫലമറിഞ്ഞശേഷം ഗില്ലാര്‍ഡിന്റെ പ്രതികരണം. 2010 കെവിന് റഡിനെ പരാജയപ്പെടുത്തിയാണ് ഗില്ലാര്‍ഡ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായത്.

ഗില്ലാര്‍ഡിന്റെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന കെവിന്‍ 2012ല്‍ ഗില്ലാര്‍ഡുമായി ഉടക്കി സ്ഥാനമൊഴിയുകയായിരുന്നു.  പ്രധാനമന്ത്രിയാകുന്നതിനായി റഡിന് പ്രതിനിധിസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്.

അതേസമയം, സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിക്കില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Advertisement