കൊച്ചി: പുല്ലുമേട് ദുരന്തം സംബന്ധിച്ച ജൂഡീഷ്യല്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. ദുരന്തവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

ജുഡീഷ്യല്‍ അന്വേഷണ നടപടി എവിടെവരെയായെന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അന്വേഷണത്തിനായി സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതിയുടെ മറുപടിലഭിച്ചിട്ടുണ്ട്. അതിനാല്‍ ബദല്‍മാര്‍ഗവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകരജ്യോതി മനുഷ്യ നിര്‍മിതമാണോയെന്ന കാര്യത്തില്‍ ഒരു മാസത്തിനകം സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു.