എഡിറ്റര്‍
എഡിറ്റര്‍
വിഴിഞ്ഞം കരാര്‍: ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലെന്ന് പിണറായി വിജയന്‍
എഡിറ്റര്‍
Sunday 28th May 2017 6:53pm

ആലപ്പുഴ: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം കരാറില്‍ ഒപ്പിട്ടതിലൂടെ കഴിഞ്ഞ സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത എല്‍.ഡി.എഫ് സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുകയാണെന്നും പിണറായി ആലപ്പുഴയില്‍ പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ മാത്രമേ സര്‍ക്കാരിന് സാധിക്കുകയുള്ളൂ. നിയമപരമായി സര്‍ക്കാര്‍ അതിന് ബാധ്യതപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: മലപ്പുറത്ത് വിഗ്രഹം തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയത് വന്‍കലാപത്തിനുള്ള ആഹ്വാനം; സംഘപരിവാറിന്റെ പാഴായിപ്പോയ നീക്കങ്ങള്‍ ഇങ്ങനെ


എന്നാല്‍ ഇപ്പോള്‍ സി.ഐ.ജിയുടെ അതിശക്തമായ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അത്തരം ഒരു പരിശോധനയിലേക്ക് കടക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച് സി.പി.എമ്മിനും എല്‍.ഡി.എഫിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതോടെ വിഴിഞ്ഞം പദ്ധതി എല്‍ഡിഎഫിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement