ഇസ്‌ലാമബാദ്: മുംബൈ ആക്രമണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് പാക്കിസ്താന്‍ ജുഡീഷ്യല്‍ കമ്മീഷനെ അയക്കുന്നു. ഇതസംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തി. സാര്‍ക്ക് സമ്മേളനത്തിടെ  ഇന്ത്യന്‍ അഭ്യന്തരമന്ത്രി പി ചിദംബരവും പാക്കിസ്താന്‍ സഹപ്രവര്‍ത്തകന്‍ റഹ്മാന്‍ മാലികും നടത്തിയ കൂടിക്കാഴ്ചയിലാണ്‌  ഈ തീരുമാനം ഉരുത്തിരിഞ്ഞത്. അന്വേഷണവുമായി ബന്ധപ്പെട്ട ്ഇന്ത്യന്‍ സംഘത്തിന്റെ പാക്കിസ്താന്‍ സന്ദര്‍ശനത്തിനും ഇരുമന്ത്രിമാരും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

ഇന്ത്യയിലുള്ള സാക്ഷികളുടെ മൊഴിയെടുക്കാനും തെളിവുകള്‍ പരിശോധിക്കാനുമാണ് പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അഭ്യന്തര സെക്രട്ടറിതല ചര്‍ച്ചകളില്‍ കേസുമായി ബന്ധപ്പെട്ട ഇന്ത്യയിലുള്ള രേഖകള്‍ പരിശോധിക്കാനും അന്വേഷണ ഉദ്ദ്വേഗസ്ഥന്‍മാരില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാനുമുള്ള പാക്കിസ്താന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അപേക്ഷക്ക് ഇന്ത്യ പച്ചക്കൊടി കാട്ടിയിരുന്നു. കൂടാതെ മുബൈ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ ബോഡി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴികളും പാക് ജുഡീഷ്യന്‍ കമ്മീഷന്‍ ശേഖരിക്കും.

Subscribe Us:

റാവല്‍പിണ്ടിയിലെ അഡ്യാല ജയിലിലാണ് മുംബൈ കേസ് സംബന്ധിച്ച പാക് നടപടികള്‍ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ആക്രമണക്കേസില്‍ പിടിയിലായ അജ്മല്‍ കസബിനെ വിചാരണക്കായി വിട്ടുനല്‍കണമെന്ന് പാകിസ്താന്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇത് ഇന്ത്യ നിഷേധിച്ചതിനെ തുടര്‍ന്നാണ് കമ്മിഷനെ അയക്കാന്‍ പാക്കിസ്താന്‍ തീരുമാനിച്ചത്.