Categories

പ­രീ­ക്ഷ­യില്‍ കോ­പ്പി­യ­ടിച്ചു: അ­ഞ്ചു ജ­ഡ്­ജി­മാര്‍­ക്ക് സ­സ്‌­പെന്‍ഷന്‍

ഹൈ­ദ­രാ­ബാദ്: മാ­സ്റ്റര്‍ ഓ­ഫ് ലോ (എല്‍ എല്‍ എം) പ­രീ­ക്ഷ­യില്‍ കോ­പ്പി­യ­ടി­ച്ച­തി­ന് അ­ഞ്ച് ജ­ഡ്­ജി­മാ­രെ സ­സ്‌­പെന്‍­ഡ് ചെ­യ്തു. വാ­റം­ഗ­ലി­ലെ കോ­ളേ­ജില്‍ ന­ട­ന്ന പ­രീ­ക്ഷ­യില്‍ കോ­പ്പി­യ­ടി­ച്ച­തി­നാ­ണ് മു­തിര്‍­ന്ന സി­വില്‍ ജ­ഡ്­ജി അ­ജി­ത് സിം­ഗ് റാവു, എം കി­സ്ത­പ്പ, വി­ജ­യാ­നന്ദ്, ഹ­നു­മ­ന്ദ­റാവു, ശ്രീ­നി­വാ­സാ­ചാ­രി എ­ന്നി­വ­രെ­യാണ് ആ­ന്ധ്ര­പ്ര­ദേ­ശ് ഹൈ­ക്കോട­തി സ­സ്‌­പെന്‍­ഡ് ചെ­യ്­ത­ത്.

പ­രീ­ക്ഷ പാ­സാ­യാല്‍ ഭാ­വി­യില്‍ ല­ഭി­ച്ചേ­ക്കാ­വു­ന്ന ഉ­ദ്യോ­ഗ­ക്ക­യ­റ്റ­വും ശ­മ്പ­ള­വര്‍­ധവും പ്ര­തീ­ക്ഷി­ച്ചാ­യി­രു­ന്നു ജ­ഡ്­ജി­മാര്‍ കോ­പ്പി­യ­ടി­ക്കു മു­തിര്‍­ന്ന­തെ­ന്ന് അ­ഭ്യൂ­ഹ­മു­ണ്ട്. തു­ടര്‍­ന്നു­ള്ള പ­രീ­ക്ഷ­കള്‍ എ­ഴു­തു­ന്ന­തില്‍ നിന്നും ജ­ഡ്­ജി­മാ­രെ വി­ല­ക്കി­യി­ട്ടു­ണ്ട്.

രാ­ജ്യ­ത്തെ നി­യ­മ­വ്യ­വ­സ്ഥ­യ്­ക്ക് ആ­ക­മാ­നം അ­പ­മാ­ന­മു­ണ്ടാ­ക്കു­ന്ന നട­പ­ടി­യാ­ണി­തെ­ന്ന് ഹൈ­ക്കോട­തി നി­രീ­ക്ഷി­ച്ചു. ചീ­ഫ് ജ­സ്­റ്റി­സ് എന്‍ എ ക­ക്‌­റു­വി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള അഞ്ചം­ഗ ബെ­ഞ്ചാ­ണ് സ­സ്‌­പെന്‍­ഡ് ചെ­യ്യാ­നു­ള്ള തീ­രു­മാ­ന­മെ­ടു­ത്തത്. സം­ഭ­വ­ത്തെ­ക്കു­റി­ച്ച വി­ശ­ദമാ­യ റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ക്കാന്‍ യൂ­ണി­വേ­ഴ്‌­സിറ്റി­യോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.