ബ്രസീല്‍: ബ്രസീലിലെ ഗൂഗിള്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള വീഡിയോ യൂ ട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് ഗൂഗിള്‍ പ്രസിഡന്റ് ജോസ് സില്‍വ കോളിയോയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

Ads By Google

കഴിഞ്ഞയാഴ്ചയാണ് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കോടതി ഉത്തരവ് ഗൂഗിള്‍ തള്ളുകകയായിരുന്നു. വെബ്‌സൈറ്റില്‍ വീഡിയോ പോസ്റ്റ് ചെയ്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞാണ് ഗൂഗിള്‍ ഇതില്‍ നിന്ന് ഉത്തരവാദിത്തം ഒഴിഞ്ഞത്. ഇതിനെ തുടര്‍ന്ന് യൂട്യൂബിനെ 24 മണിക്കൂര്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ വിലക്കിരയിരുന്നു.

തുടര്‍ന്നാണ് പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.