കൊച്ചി: ഷുക്കൂര്‍, ടി.പി ചന്ദ്രശേഖരന്‍ വധക്കേസുകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനാണ് പിന്മാറിയത്. ടി.പി വധക്കേസില്‍ തന്റെ സീനിയറായി പ്രവര്‍ത്തിച്ചിരുന്ന സി.കെ ശ്രീധരനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം.

Ads By Google

ടി.വി രാജേഷ്, കുഞ്ഞനന്തന്‍ എന്നിവരുള്‍പ്പെടെ എട്ട് പ്രതികളുടെ ജാമ്യ ഹരജിയാണ് എന്‍.കെ ബാലകൃഷ്ണന്‍ ജഡ്ജിയായ ബെഞ്ച് പരിഗണിച്ചിരുന്നത്. അദ്ദേഹം പിന്മാറുന്നതോടെ കേസുകള്‍ മറ്റൊരു ജഡ്ജിന്റെ ബെഞ്ചിലേക്ക് മാറ്റും.

കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി കണ്ണൂര്‍ കോടതിയില്‍ ഹാജരായ ശ്രീധരന്റെ ജൂനിയറായി പഠിച്ച ആളാണ് ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനെന്ന കാര്യം സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ രാഷ്ട്രീയ ഗൂഢാലോചന പരാമര്‍ശിക്കവെയായിരുന്നു എം.വി ജയരാജന്റെ പരാമര്‍ശം.