ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ പി എസ് സി മേധാവികള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി ജി എസ് സിംഗ്‌വി രംഗത്തെത്തി. മിക്ക സംസ്ഥാനങ്ങളിലേയും പി എസ് സി അധ്യക്ഷന്‍മാര്‍ അഴിമതിക്കാരാണെന്നാണ് ജഡ്ജി ജി എസ് സിംഗ്‌വി അഭിപ്രായപ്പെട്ടിരിക്കുന്നത്.

മിക്ക പി എസ് സി അധ്യക്ഷന്‍മാരും കഴിവുകെട്ടവരും മന്ത്രിമാരുടെ ആജ്ഞാനുവര്‍ത്തികളുമാണെന്ന് സിംഗ്‌വി വ്യക്തമാക്കി. അതിനിടെ പി എസ് സിയിലെ പ്രശ്‌നങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ തന്നെ പരിഹരിക്കണമെന്ന് നിയമമന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.

Subscribe Us: