എഡിറ്റര്‍
എഡിറ്റര്‍
കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തി; സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ കേസ്
എഡിറ്റര്‍
Wednesday 5th April 2017 9:05am

 

കൊച്ചി: മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്‌തെന്ന പരാതിയില്‍  സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ പരാതി. മേയറുടെ പരാതിയില്‍ എറണാകുളം സെന്‍ട്രന്‍ പൊലീസ് ജൂഡ് ആന്റണിക്കെതിരെ കേസെടുത്തു.


Also read ‘ഇന്നലെ നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മെ ഭരിക്കുന്നു’; നേതൃത്വത്തിനെതിരെ ബി.ജെ.പി വനിതാ നേതവ് 


സുഭാഷ് പാര്‍ക്ക് സിനിമാ ഷൂട്ടിങ്ങിനായി വിട്ടുതരണമെന്ന ആവശ്യവുമായെത്തിയ സംവിധായകന്‍ ഷൂട്ടിങ് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മേയര്‍ പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ക്ക് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പാര്‍ക്ക് ഇപ്പോള്‍ അനുവദിക്കാറില്ലെന്ന് മേയര്‍ വ്യക്തമാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജൂഡ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന മേയര്‍ പറയുന്നു.

ശനിയാഴ്ച രാവിലെയാണ് ജൂഡ് മേയറെ കാണുന്നത്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം ഷൂട്ടിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടുനല്‍കുന്നതിന് വിലക്കുണ്ടെന്നായിരുന്നു മേയര്‍ ജൂഡിനോട് പറഞ്ഞത്. എന്നാല്‍ ഷൂട്ടിങ്ങ് അനുവദിക്കണമെന്ന് ജൂഡും വാദിച്ചു. ഇത് പിന്നീട് വാക്കേറ്റത്തിലെത്തുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് തിങ്കളാഴ്ചയാണ് മേയര്‍ പരാതി നല്‍കിയത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂഡ് ആന്റണിക്കെതിരെ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് വ്യക്തമാക്കി. ജൂഡിനോട് സ്റ്റേഷനില്‍ ഹാജരാകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement